പേരാമ്പ്ര: പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്നി രക്ഷാസേന സാഹസീകമായി രക്ഷപെടുത്തി. പെരുവണ്ണാമൂഴി പറമ്പലില്‍ മീന്‍തുളളിപ്പാറ പുഴയില്‍ മലപ്പുറം കോട്ടക്കലില്‍ നി്‌നുിവന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലി,ഭാര്യ ജുമൈലത്ത് എന്നിവരാണ് തുരുത്തില്‍ കുടുങ്ങിയത്. പുഴയില്‍ വെളളം വളരെ കുറഞ്ഞിരുന്നസമയത്താണ് അവര്‍ തുരുത്തിലേക്ക് നടന്നുപോയത്. എന്നാല്‍ കടന്തറ പുഴയില്‍ നിന്ന് പെട്ടെന്ന വെളളം കയറി തുരുത്ത് മുങ്ങുകയായിരുന്നു. വെളളം ഉയരാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന് മരത്തില്‍ കയറി രക്ഷപെട്ടു. കുടുംബാംഗങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ അറിയിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന എത്തുകയായിരുന്നു.
ഫയര്‍ ഓഫീസര്‍മാരായ കെഎം ഷിജു, ഐബി രാഗിന്‍കുമാര്‍, എന്നിവര്‍ നിന്തി എത്തി പുഴക്കുകുറുകെ വലിച്ചുകെട്ടിയ കയറില്‍ സേഫ്റ്റി ബെല്‍റ്റില്‍ കുരുക്കി സേനയുടെ സഹായത്തോടെ ഇരുവരേയും പുറത്തെത്തിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്ക് .അസിസ്റ്റന്റ് ഓഫീസര്‍മാരായ പി.ഭരതന്‍, കെ.സജീവന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി വിനോദന്‍,എംപി സിജു, കെ ബൈജുഎന്നിവര്‍ നേതൃത്വം നല്‍കി.