ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു

കണിച്ചുകുളങ്ങര: നിയമ സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വെളളാപ്പളളി നടേശനെ കണ്ടു. എല്ലാവരേയും കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് കോണ്ഡഗ്രസ് നേതാക്കള്‍ പ്രതികരിച്ചത് .ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയെക്കുറിച്ച പ്രതികരിക്കാന്‍ വെളളാപ്പളളി തയ്യാറായില്ല

വെളളാപ്പളളി നടേശന്റെ കണിച്ചുകുളങ്ങരയുളള വസതിയിലാണ് കൂടികാഴ്ച നടന്നത്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നോട് കാണിക്കുന്ന വ്യക്തി വിരോധങ്ങള്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ വെളളാപ്പളളി വിശദീകരിച്ചു. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ സാമൂദായിക പിന്തുണ കുറയുന്നതിലും അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സഹായം ഉണ്ടാവണമെന്ന് ആവശ്യം ഉമ്മചാണ്ടിയും രമേശ് ചെന്നിത്തലയും മുന്നോട്ടുവച്ചു. എന്നാല്‍ ചര്‍ച്ചകഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും പ്രതികരിക്കാന്‍ തയ്യാറായില്ല.

വെളളാപ്പളളിയുടെ വിശ്വസ്ഥനായ കോണ്‍ഗ്രസ് നേതാവ് ത്രിവിക്രമന്‍ തമ്പിയാണ് കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. നവേദ്ധാന സംരക്ഷണ സമിതി അദ്ധ്യക്ഷസ്ഥാനം ഉള്‍പ്പടെ വഹിച്ച ഇടതുസര്‍ക്കാരുമായി നല്ല ബന്ധം തുടരുകയാണ് വെളളാപ്പളളി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →