കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: എട്ടു മാസത്തിന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തി റിപ്പബ്ലിക് ദിനം. 237 ദിവസങ്ങള്‍ക്കുശേഷം ഇന്നലെ 9,102 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2020 ജൂണ്‍ നാലിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 9304 കേസുകളായിരുന്നു.എട്ടു മാസങ്ങള്‍ക്ക് ശേഷം (എട്ടുമാസവും ഒന്‍പത് ദിവസവും) നൂറ്റി ഇരുപതില്‍ താഴെ മരണം മാത്രമാണ് (117) ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1,77,266 ആയി കുറഞ്ഞു. ആകെ രോഗബാധിതരുടെ 1.66 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.2021 ജനുവരി 26 രാവിലെ എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം, 20,23,809 പേര്‍ ദേശീയതലത്തില്‍ നടക്കുന്ന കോവിഡ്-19 വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7764 സെഷനുകളിലായി 4,08,305 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതുവരെ 36,378 സെഷനുകളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.03 കോടി (1,03,45,985) പിന്നിട്ടു. 96.90 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രോഗമുക്തി നേടിയവരും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരും തമ്മിലെ അന്തരം തുടര്‍ച്ചയായി വര്‍ദ്ധിച്ച് 1,01,68,719 ല്‍ എത്തി
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,901 പേരാണ് രോഗമുക്തി നേടിയത്. ഇതില്‍ 83.68 ശതമാനം പേരും ഒന്‍പത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. 5,606 രോഗമുക്തരായ കേരളത്തിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി രേഖപെടുത്തിയത്. മഹാരാഷ്ട്രയില്‍ 3,080 ഉം, കര്‍ണാടകയില്‍ 1,036 ഉം ഇന്നലെ രേഖപ്പെടുത്തി.പുതുതായി രോഗം സ്ഥിരീകരിചവരില്‍ 81.76 ശതമാനം പേരും 8 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധിതര്‍. മഹാരാഷ്ട്രയില്‍ 1,842 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 540 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചുഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 117 കോവിഡ് മരണങ്ങളില്‍ 63.25 ശതമാനവും അഞ്ച് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മുപ്പതും, കേരളത്തില്‍ 17 ഉം, ഛത്തീസ്ഗഡില്‍ 13 ഉം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →