കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം

തൃശൂർ: കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. ബുധനാഴ്ച(27/01/21) പുലർച്ചെ നാലരയോടെയാണ് യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എന്നാൽ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →