കെഎസ് ചിത്രക്ക് പത്മഭൂഷണ്‍

ദില്ലി: ഈ വര്‍ഷത്തെ പത്മപുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രക്ക് പത്മഭൂഷണും, ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മ ശ്രീയും, എസ്പി ബാലസുബ്രമണ്യത്തിന് വത്മവിഭൂഷണും പ്രഖ്യാപിച്ചു.

മുന്‍ ജാപ്പനീസ് പ്രധാന മന്ത്രി ഷിന്‍സോ ആബെ, സുദര്‍ശന്‍ സാഹു, എസ്പി ബാലസുബ്രമണ്യം,സുദര്‍ശന്‍ റാവു,ബിബി ലാല്‍ ,ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴുപേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കെഎസ് ചിത്ര, മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാന മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര,അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ ,മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി,മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ എന്നിവര്‍ക്കാണ് പത്മ ഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →