അസം: കോണ്‍ഗ്രസും മുസ്ലീം ലീഗുമായുളള സഖ്യത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ. അസമിലെ പൊതുപരിപാടിയിലായിരുന്നു അമിത്‌ഷായുടെ വിമര്‍ശനം . ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറയുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലീം ലീഗുമായാണ് സഖ്യം. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായും അമിത്‌ഷാ വിമര്‍ശിച്ചു
അസമിനെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുളളുവെന്നും കോണ്‍ഗ്രസ് അവര്‍ക്ക ഗേറ്റ് തുറന്നുകൊടുക്കുമെന്നും അമിത്‌ഷാ പറഞ്ഞു. ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് അടുത്ത അസം സര്‍ക്കാര്‍ രൂപീകരിക്കും. അസമിനെ അക്രമമില്ലാത്ത നുഴഞ്ഞുകയറ്റക്കാരില്ലാത്ത ,പ്രളയമില്ലാത്ത ,സംസ്ഥാനമായി ബിജെപി മാറ്റുമെന്നും അമിത് ഷാ അവകാശപ്പെട്ടു.