റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ആരോപണം

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് അനുകൂലമായി റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ആരോപണം. മൂന്നു വര്‍ഷത്തിനിടെയാണ് ഈ വന്‍ തുക കൈമാറിയത്. രണ്ടു അവധി ദിനങ്ങള്‍ക്കു വേണ്ടി മാത്രമായി 12000 യുഎസ് ഡോളര്‍ കൈമാറിയെന്നും ഒരു പ്രമുഖ ദേശീയ മാധ്യമം ചൂണ്ടിക്കാട്ടി. മുംബൈ പോലിസിന് ദാസ് ഗുപത് എഴുതി നല്‍കിയ മൊഴിയില്‍ ഇക്കാര്യം അവകാശപ്പെടുന്നുണ്ടെന്ന് ടിആര്‍പി കുംഭകോണക്കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ബാര്‍ക് മുന്‍ സിഇഒ ദാസ് ഗുപ്ത, റിപബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് സിഇഒ വികാസ് ഖാഞ്ചന്ദാനി എന്നിവര്‍ക്കെതിരേ ജനുവരി 11ന് മുംബൈ പോലിസ് 3600 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 12 പേര്‍ക്കെതിരെ 2020 നവംബറില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.

Share
അഭിപ്രായം എഴുതാം