തിരുവനന്തപുരം: എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫ് എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാമ്പയിന്‍ ആരംഭിക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയ യുഡിഎഫ് ഈ മാസം 31 ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. യാത്രക്കപ്പുറം പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് യുഡിഎഫും തയാറെടുക്കുന്നത്.
വീടുവീടാന്തരം കയറാനൊരുങ്ങി യുഡിഎഫും
