ചെന്നൈ: സുവിശേഷകന്‍ പോള്‍ ദിനകരന്റെ കോയമ്പത്തൂരിലെ വസതിയില്‍ നിന്നും 4.7 കിലോഗ്രാം സ്വര്‍ണം പിടികൂടി. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 118 കോടി രൂപയോളം വില മതിക്കുന്ന സംഭാവന രസീതുകള്‍, വിദേശ നിക്ഷേപം എന്നിവയും കണ്ടെടുത്തു. നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഈ മാസം 20ന് സംസ്ഥാനത്തുടനീളമുള്ള 28 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരിലെ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സസിലും ചെന്നൈയിലെ ക്രിസ്റ്റിയന്‍ മിഷിനറിയായ ജീസസ് കോള്‍സിലും റെയ്ഡ് നടത്തിയിരുന്നു
സുവിശേഷകന്‍ പോള്‍ ദിനകരന്റെ വസതിയില്‍ നിന്നും 4.7 കിലോഗ്രാം സ്വര്‍ണം പിടികൂടി
