കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 25/01/21തിങ്കളാഴ്ച മുംബൈയില്‍ പ്രതിഷേധറാലി

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ 25/01/21 തിങ്കളാഴ്ച മുംബൈയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകര്‍ ആസാദ് മൈതാനത്താണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →