മോഹൻലാലിന്റ ആറാട്ടിലൂടെ റെയിൽവേക്ക് കിട്ടിയത് രണ്ടുദിവസം കൊണ്ട് 23 ലക്ഷം

പാലക്കാട് : മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന ചിത്രത്തിന്റ രണ്ട് ദിവസത്തെ ചിത്രീകരണത്തിനായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സിനിമ നിർമ്മാണ കമ്പനി നൽകിയത് 23. 46 ലക്ഷം രൂപയാണ്. സിനിമയ്ക്കായി 6 കോച്ചുകളാണ് പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടിരുന്നത് . ഒരു എസി ടു ടയർ, ഒരു സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ്സ് , ഒരു ലഗേജ് കം ബ്രേക്ക് വാൻ , ഒരു പാഴ്സൽ വാൻ എന്നിവ ഉൾപ്പെടെയാണിത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് റെയിൽവേ സ്റ്റേഷനുകൾ സിനിമ ചിത്രീകരണത്തിന് വാടകയ്ക്ക് വിട്ടുനൽകുന്നത് പുനരാരംഭിക്കാൻ പാലക്കാട് ഡിവിഷൻ അധികൃതർ തീരുമാനിച്ചത്. ആവശ്യപ്പെട്ട സൗകര്യങ്ങളോടെ സ്റ്റേഷൻ വാടകയ്ക്ക് വിട്ടു നൽകുകയായിരുന്നു എന്ന് സീനിയർ കൊമേഴ്സ്യൽ മാനേജർ ആനന്ദിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിംഗിനായി വിട്ടുകൊടുത്ത ട്രെയിൻ അമൃത എക്സ്പ്രസ് വരുമ്പോൾ മാത്രം ട്രാക്ക് മാറ്റിയിടും. സിനിമയ്ക്കായി സേലം സ്റ്റേഷൻ എന്ന ബോർഡ് വെച്ചാണ് ചിത്രീകരണം. വാടകയ്ക്ക് പുറമേ പെർമിഷൻ ഫീസായി 15 ശതമാനം ജിഎസ്ടി ഉൾപ്പെടെ 1,41,600 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,15000 രൂപയും നിർമാണ കമ്പനിയായി അടക്കേണ്ടതുണ്ട്. റെയിൽവേയുടെ മാനദണ്ഡപ്രകാരം 15 റെയിൽവേ ജീവനക്കാരുടെയും 25 യാത്രക്കാരുടെയും ഇൻഷുറൻസ് പ്രീമിയവും നിർമ്മാണ കമ്പനി അടയ്ക്കണം.

രണ്ടുദിവസത്തെ ഷൂട്ടിങ്ങിനു ശേഷം വെള്ളിയാഴ്ച അവസാനിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷൻ വാടകയ്ക്ക് ചോദിച്ചു നിരവധിപേർ സമീപിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →