റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

January 24, 2021 - 9:12 am

വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ സ്വദേശിനി ഷഹന(26)ആണ് മരിച്ചത്. മോപ്പാടി, എളമ്പിലേരി റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്‍റുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയുളളതാണ്. എന്നാല്‍ സുരക്ഷയൊരുക്കാതെയാണ് ഈ താമസമെന്ന ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *