മുഖം കണ്ടാല്‍ മറ്റൊന്നും ഓര്‍മവരില്ല: ഗീതയെ പ്രശംസിച്ച അമിതാഭ് പിടിച്ചത് പുലിവാല്‍

മുംബൈ: രാജ്യാന്തര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പിടിച്ചത് പുലിവാല്‍. കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ഗീതാ ഗോപിനാഥിന്റെ ചിത്രംകാട്ടി ഈ സാമ്പത്തിക വിദഗ്ധ 2019 മുതല്‍ ഏത് ഓര്‍ഗെനെസേഷന്റെ ചീഫ് ഇക്കണോമിസ്റ്റായിരുന്നെന്നായിരുന്നുവെന്ന് ചോദിച്ച ബച്ചന്‍, അതിനുപിന്നാലെ അവരുടെ മുഖം മനോഹരമാണെന്നും സമ്പദ്‌രംഗവുമായി ബന്ധിപ്പിച്ച് ആരും ചിന്തിക്കില്ലെന്നുമാണ് പറഞ്ഞത്.സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഗീതാ ഗോപിനാഥ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ തനിക്ക് സ്‌പെഷലാണെന്നും അമിതാഭിന്റെ വലിയ ആരാധികയാണെന്നും വ്യക്തമാക്കിയാണു ഗീത സന്തോഷം പ്രകടിപ്പിച്ചത്. എന്നാല്‍ ബച്ചന്റെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ എതിരഭിപ്രായവും ഉയര്‍ന്നു. ബിഗ് ബിയുടേത് സ്ത്രീവിവേചന പരാമര്‍ശമാണെന്നായിരുന്നു പ്രധാന വിമര്‍ശനം. രഘുറാം രാജനെക്കുറിച്ചായിരുന്നു ചോദ്യമെങ്കില്‍ ഇത്തരം പരാമര്‍ശത്തിനു മുതിരുമായിരുന്നോയെന്ന ചോദ്യമാണ് അധികംപേരും ഉയര്‍ത്തിയത്. അതേസമയം, ഷോയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി ബച്ചന്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →