വിദ്യാലയങ്ങളിലെ ക്ലാസ് നടത്തിപ്പില്‍ ഇളവുകള്‍ വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് പാശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലെ ക്ലാസ് നടത്തിപ്പില്‍ ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കൈടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഒരു ബഞ്ചില്‍ രണ്ടുകുട്ടികളെ ഇരുത്താം. നൂറില്‍ താഴെ കുട്ടികളുളള സ്‌കൂളില്‍ എല്ലാവര്‍ക്കും ഒരേസമയം എത്താം. ക്ലാസുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കണം, 100 ല്‍കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഒരേസമയം പരമാവധി 50 ശതമാനം പേര്‍ക്ക് എത്താം. രാവിലെയും ഉച്ചക്കുശേഷവുമായി ക്ലാസുകള്‍ ക്രമീകരിക്കണം. യാത്രാപ്രശ്‌നമുളള കുട്ടികള്‍ക്ക് വൈകിട്ടുവരെ ക്ലാസ് മുറികളില്‍ തുടരാം.

വീട്ടില്‍ നിന്നുളള ഭക്ഷണം അവരവരുടെ സീറ്റില്‍ വച്ച് സാമൂഹിക അകലം പാലിച്ച് കഴിക്കണം. ശനിയാഴ്ച ആവശ്യമെങ്കില്‍ സംശയ നിവാരണത്തിനും മറ്റുമായി പ്രധാന അദ്ധ്യാപകന് കുട്ടിയെ വരുത്താം. വര്‍ക്ക് ഫ്രം ഹോം ആനുകൂല്ല്യം ലഭ്യമല്ലാത്ത എല്ലാ അദ്ധ്യാപകരും സ്‌കൂളിലെത്തണം. ഹാജരാകാത്ത അദ്ധ്യാപര്‍ക്കെതിരെ നടപടി. എന്നിങ്ങനെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →