വാക്സിന്‍ മൈത്രിയുടെ ഭാഗമായി നേപ്പാളിന് ഇന്ന് ഇന്ത്യ വാക്‌സിന്‍ കൈമാറും

കാഠ്മണ്ഡു: വാക്സിന്‍ മൈത്രിയുടെ ഭാഗമായി ഇന്ന് കൊവിഡ് വാക്സിന്‍ നേപ്പാളിന് നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം. ഇക്കാര്യം നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠിയും സ്ഥിരീകരിച്ചു.ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് ഇന്ത്യ നേപ്പാളിലേക്ക് അയക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നേപ്പാള്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, മ്യാന്‍മര്‍, സീഷെല്‍സ്, നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് നേരത്തെ വിദേശമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →