തിരുവനന്തപുരം: കസറ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ അസിസറ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷണനോട് മാന്യമല്ലാതെ പെരുമാറിയതായി പരാതി. പ്രസ്തുത ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. കസ്റ്റംസ് അയച്ച സമന്‍സിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരി 5 നാണ് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷണന് എറണാകുളത്തെ കസറ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയത്.
ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തിയ ഹരികൃഷ്ണന് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വി.ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്കി.
ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബ്ബന്ധിക്കുകയും, അതിന് തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിണ്ടേി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് ചീഫ് സെക്രട്ടറി ജനുവരി 11ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതയതായും മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചു.

