മലപ്പുറം പോക്‌സോ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

മലപ്പുറം:മലപ്പുറം പാണ്ടിക്കാട്ടില്‍ പെണ്‍കുട്ടി മൂന്നാംതവണയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത് ഈ കേസില്‍ അറസ്റ്റിലാകുന്ന 21ാമത്തെ പ്രതിയാണ് ജിബിന്‍. സംഭവം വിവാദമായതോടെ പ്രതികളില്‍ പലരും ഒളിവില്‍ പോയിരുന്നു. വളാഞ്ചേരിയില്‍ നിന്നാണ് ജിബിന്‍ പിടിയിലാവുന്നത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

44 പ്രതികളുളള കേസില്‍ ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഉര്‍ജിതപെടുത്തി. പെണ്‍കുട്ടി 7 തവണ ലൈംഗിക പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരയ്ക്ക നേരിടേണ്ടിവന്ന സൈബര്‍ കുറ്റ കൃത്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെയും സാങ്കേതിക വിദഗ്ദരുടെയും സഹായത്തോടെയാണ് അന്വേഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →