ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍

ദോഹ: ഗള്‍ഫ് രാഷ്ട്രളും ഇറാനുമായി നയതന്ത്ര ബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഇതിനായി ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിലെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഇത് സംഭവിക്കുമെന്ന് തങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ വര്‍ഷങ്ങളായി അയല്‍ രാഷ്ട്രങ്ങളോട് ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനിടെയാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്. ജനുവരി ആദ്യത്തോടെ ഉപരോധം പിന്‍വലിച്ചതോടെ വീണ്ടും ഖത്തര്‍ ഇതേ ആവശ്യം ഉയര്‍ത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →