ബംഗാള്‍ തിരഞ്ഞെടുപ്പ്: സുനില്‍ അറോറ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ജനുവരി 20 മുതല്‍ 22 വരെയുളള ദിവസങ്ങളില്‍ അദ്ദേഹം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്യും. മമതാ സര്‍ക്കാരിന്റെ കാലാവധി മെയ് 30ന് അവസാനിക്കുകയാണ്. 294 സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് സ്വതന്ത്രവും സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ മന്നന്‍ തന്നെ സന്ദര്‍ശിച്ചിരുന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →