കോട്ടയം: എൻ എസ് എസിന്റെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച് സമുദായ ആചാര്യനെ അനുസ്മരിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച് കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ രീതിയില്‍ പെരുമാറിയാലും സമാന സമീപനമാണു സ്വീകരിക്കുക. ഇതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.