തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്‌ത്രീ /പുരുഷന്‍/ ട്രാന്‍സ് ജെന്‍ഡര്‍/ ട്രാന്‍സ് സ്‌ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പുമന്ത്രി കെകെ ശൈലജ അറിയിച്ചു.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായിട്ടുളള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അപേക്ഷാ ഫോറങ്ങളില്‍ അപേക്ഷകന്‍ എന്നുമാത്രമേ എഴുതിയിരുന്നുളളുവെന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ലിംഗ നിക്ഷ്‌പക്ഷത ഉറപ്പുവരുത്താനായി അപേക്ഷകന്‍/അപേക്ഷക എന്നാക്കി മാറ്റാവുന്നതാണെന്നും വിലയിരുത്തുന്നു.
2019ലെ ട്രാന്‍സ് ജെന്‍ഡര്‍ പേഴ്‌സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആക്ട് പ്രകാരം ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ഐഡന്റിറ്റിയെക്കുറിച്ച് വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നതിനാല്‍ ഈ വിഭാഗത്തെ കൂടെ അപേക്ഷാ ഫോറത്തില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും. എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം.

