റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രസവശേഷം ഭാര്യ തിരികെയെത്തിയില്ല. ഭര്‍ത്താവ് ഭാര്യവീടിന് തീയിട്ടു

January 18, 2021 - 8:10 am

കാന്‍പൂര്‍: പ്രസവശേഷം ഭാര്യ തിരികെയെത്താതിരുന്നതിന് ഭര്‍ത്താവ് ഭാര്യവീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ജൂഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ബസ്റ്റാന്‍റില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു

. 15.1.2021 വെളളിയാഴ്ച രാവിലെയാണ് മുകേഷ്‌കുമാര്‍ ഭാര്യ മനീഷയുടെ വീടിന് തീയട്ടത്. തീപിടുത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പടെ ഏഴുപേര്‍ക്ക് പൊളളലേറ്റു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. പൊളളലേറ്റ ഏഴുപേരെയും ഊര്‍സാല ഹോഴ്‌സ്മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

പ്രസവസേഷം ഭാര്യ തിരികെ വരാതിരുന്നതാണ് മുകേഷ്‌കുമാറിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വെളളിയാഴ്ച ഭാര്യ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല ഇതോടെ പ്രകോപിതനായ ഇയാള്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *