കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ രണ്ട് വനിതാ ജഡ്ജിമാരെയും വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരിയെയും അജ്ഞാതന്‍ വെടിവച്ചുകൊന്നു. വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്. ടൊളൊ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഞായറാഴ്ച(17/01/21)രാവിലെ പ്രദേശിക സമയം 8.30നാണ് സംഭവം നടന്നത്. അക്രമി ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ആരാണ് കൊലപാത കത്തിനു പിന്നിലെന്നും വ്യക്തമല്ല.
സമാധാനചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് കൊലപാതകങ്ങളെന്നത് ശ്രദ്ധേയമാണ്. അഫ്ഗാനിലെ യുഎസ് സൈന്യത്തിന്റെ അംഗബലം 2,500 ആയി കുറയ്ക്കാന്‍ യുഎസ്-താലിബാന്‍ ചര്‍ച്ചയില്‍ ധാരണയായതും ഈയടുത്ത കാലത്താണ്.

