ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ അവസാനിക്കുന്നു

തിരുവനന്തപുരം: 2020 ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ എസ്എസ്എല്‍സിയുടെ ക്ലാസുകള്‍ നാളെ പൂര്‍ത്തിയാകും . ഇതോടെ പത്താംക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവന്‍ ക്ലാസുകളുടേയും സംപ്രേഷണം അവസാനിക്കും. www.firstbell.kite.kerala.gov.in ല്‍ മുഴുവന്‍ ക്ലാസുകളും, അവയുടെ എപ്പിസോഡ് നമ്പരും ,അദ്ധ്യായങ്ങളും ഉള്‍പ്പടെ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പൊതുപരീക്ഷക്കുളള ഫോക്കസ് ഏരിയാ വിഭാഗത്തില്‍ ഓരോവിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുളളത് എന്നത് എപ്പിസോഡുകള്‍ തിരിച്ചും സമയ ദൈര്‍ഘ്യം നല്‍കിയും കുട്ടികള്‍ക്ക് വീണ്ടും എളുപ്പത്തില്‍ കാണുന്നതിനായി പോര്‍ട്ടലില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യം മുതല്‍ പരീക്ഷക്ക് സഹായമാകും വിധം ഫോക്കസ് ഏരിയകളില്‍ ഊന്നി ഓരോവിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള പത്താംക്ലാസിന്‍റെ റിവിഷന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേവ്‌സില്‍ സംപ്രേഷണം നടത്തുമെന്ന് സിഇഒ അന്‍വര്‍ സാദത്ത് അറിയിച്ചു.

ഞായറാഴ്ചയിലെ ആറ് ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറല്‍, തമിഴ് , കന്നഡ,മീഡിയങ്ങളിലായി 1166 ഡിജിറ്റല്‍ ക്ലാസുകളാണ് പത്താംക്ലാസിന് മാത്രം ഫസ്റ്റ് ബെല്ലിന്‍റെ ഭാഗമായി തയ്യറാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →