ന്യൂഡല്‍ഹി: കതാപ്രതിമയിലേക്കുള്ള യാത്രാസൗകര്യങ്ങള്‍ക്കായി ഏട്ടു പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രെയിനിന്റെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണമായും പുറംകാഴ്ചകള്‍ കാണാനുള്ള സജ്ജീകരണം ഉറപ്പാക്കുന്ന വിസ്റ്റാ ഡോം കോച്ചുകളാണ് ഈ ട്രെയിനുള്ളത്. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി കെവാദിയയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയില്‍വേ സ്റ്റേഷനാണ് കെവാദിയയിലേത്. 2018ലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31നാണു പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ 2989 കോടി രൂപ മുതല്‍മുടക്കില്‍ ആണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.
ഏകതാ പ്രതിമയിലേക്ക് 8 പുതിയ ട്രെയിനുകള്‍; ഇന്ന് മോദി ഫ്‌ലാഗ് ഓഫ് ചെയ്യും
