കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി. പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷിച്ചത് അഗ്‌നിശമനസേന

മഞ്ചേരി: കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി.പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ ഒടുവിൽ അഗ്‌നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.16-1-2021 ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് സംഭവം.

വാടകക്ക് താമസിക്കുന്ന ശ്രീനിവാസന്‍ (45), ഭാര്യ ലക്ഷ്മി (44) എന്നിവരാണ് വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ലക്ഷ്മി ഗർഭിണിയാണ്. കലഹം പരിധി വിട്ടപ്പോൾ ലക്ഷ്മി കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.

ഉടൻ തന്നെ ശ്രീനിവാസനും കിണറ്റിലേക്ക് ചാടി. തുടർന്ന് 30 അടി താഴ്ചയുള്ള കിണറ്റില്‍ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ടു നിന്ന മകനാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരമറിയിച്ചത്.

കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു.സംഭവത്തിൽ ഇരുവര്‍ക്കും പരാതിയില്ലെന്ന് ദമ്പതികൾ പൊലീസിനെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →