കേരള കേഡര്‍ ഐഎഎസ്‌. മൂന്ന്‌ മലയാളികള്‍ക്ക്‌

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സിവില്‍സര്‍വീസിലേക്ക്‌ തെരഞ്ഞെടുത്ത 3 മലയാളികള്‍ക്ക്‌ കേരള കേഡര്‍ ഐഎഎസ്‌ ലഭിച്ചു. 40-ാം റാങ്ക്‌ നേടിയ അശ്വതി ശ്രീനിവാസ്‌, 45-ാം റാങ്ക്‌ നേടിയ സഫ്‌ന നസറുദ്ദീന്‍, 55-ാം റാങ്ക്‌ നേടിയ അരുണ്‍ എസ്‌ നായര്‍ എന്നിവര്‍ക്കാണ്‌ കേരളത്തില്‍ സേവനത്തിന്‌ അവസരം.

176-ാം റാങ്ക്‌ നേടിയ ജിതിന്‍ റഹ്മാന്‌ മഹാരാഷ്ട്ര,228-ാം റാങ്ക്‌ നേടിയ എഗ്ന ക്ലീറ്റസിന്‌ അരുണാചല്‍, മിസോറാം,ഗോവ, കേന്ദ്ര ഭരണ പ്രദേശങ്ങള്‍,291-ാം റാങ്ക്‌ നേടിയ ആശിക്‌ ദാസിന്‌ മണിപ്പൂര്‍, 301-ാം റാങ്ക്‌ നേടിയ കെവി വിവേകിന്‌ മദ്ധ്യപ്രദേശ്‌ ,405-ാം റാങ്ക്‌ നേടിയ ആദര്‍ശ്‌ രാജേന്ദ്രന്‌ ഗുജറാത്ത കേഡറുകളാണ്‌ ലഭിച്ചത്‌.

Share
അഭിപ്രായം എഴുതാം