പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ഭഗവാന്റെ തിടമ്പേറ്റാന്‍ ബ്രഹ്മദത്തനെത്തി

പാലാ: കോവിഡും തന്മൂലമുണ്ടായിട്ടുളള സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച്‌ ഇത്തവണ പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ അനയെഴുന്നെളളിപ്പ്‌ വേണ്ടെന്ന്‌ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബ്രഹമ്‌ദത്തന്റെ ഉടമസ്ഥന്‍ അഡ്വ. രാജേഷ്‌ പുല്ലാട്ട്‌ ബുധനാഴ്ച വൈകിട്ടോടെ ക്ഷേത്രം ഭാരവാഹികളെ വിളിച്ച്‌ രാവിലെ ഒമ്പത്‌ മണിയോടെ ബ്രഹമദത്തന്‍ എളുന്നളളിപ്പനെത്തുമെന്ന്‌ അറിയിക്കുകയായിരുന്നു. അങ്ങനെ ഇന്നുരാവിലെ ഒമ്പത്‌ മണിക്ക്‌ ബ്രഹ്മദത്തന്‍ എത്തി അയ്യപ്പസ്വാമിയുടെ തിടമ്പേറ്റി. പയപ്പാര്‍ ക്ഷേത്രോത്സവ നാളുകളില്‍ ആനയെ വേണ്ടെന്നുവച്ചിട്ടും യഥാസമയം ആനയെത്തിയ സംഭവം ഇത്‌ രണ്ടാം തവണയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →