സംസ്ഥാന ബജറ്റ് : മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് സാധ്യത പരിശോധിക്കും

തിരുവനന്തപുരം: മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനുമുള്ള താൽപര്യം ടാറ്റ എസ്റ്റേറ്റ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ടൂറിസം സ്ഥലങ്ങളുടെ പശ്ചാത്തലം വികസിപ്പിക്കാൻ 117 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും. കൊവിഡ് മൂലം മുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം പുനരാരംഭിക്കും. ഇതിന് 20 കോടി രൂപ വകയിരുത്തും. ഇക്കോ ടൂറിസം അടക്കം നൂതന ടൂറിസം സാധ്യതകൾക്ക് 3 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപ അനുവദിക്കും. കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കും. ടൂറിസം മാർക്കറ്റിങിന് എക്കാലെത്തെയും വലിയ തുകയായ 100 കോടി രൂപ അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →