ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ, പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് ബജറ്റവതരണത്തിൽ പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർ​ഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകും

2021-22 ൽ ലൈഫ് മിഷനിൽ നിന്ന് 300 കോടി ചിലവിൽ 7500 വീടുകൾ നിർമിച്ചു നൽകും. അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →