ഭോപ്പാല്‍: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരേ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്.
മധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സജ്ജന്‍ കുമാര്‍ സിംഗിനാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നോട്ടീസയച്ചത്.
15-17 വയസ് ആകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ശാരീരികമായി പ്രത്യുത്പ്പാദനത്തിന് സാധിക്കുമെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. 18 വയസുള്ള പെണ്‍കുട്ടി വിവാഹത്തിന് പക്വത കൈവരിച്ചതായി അങ്ങനെ കണക്കാക്കാൻ കഴിയും. അപ്പോൾ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നതിന്റെ ലോജിക്ക് എന്താണ് എന്നായിരുന്നു സിംഗിന്റെ ചോദ്യം.
‘പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 ല്‍ നിന്നും 21 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു. കേന്ദ്രവും ഇക്കാര്യം വ്യക്തമാക്കി. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇയാൾ വിവാദ പ്രസ്താവന നടത്തിയത്.
തുടർന്ന് വിവാദ പ്രസ്താവനയുടെ പേരില്‍ ബിജെപി രംഗത്തു വന്നിരുന്നു. എംഎല്‍എ ഖേദപ്രകടനം നടത്തണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.

