ന്യൂഡല്‍ഹി: ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ സുപ്രീംകോടതി കര്‍ഷക യൂണിയനുകള്‍ക്ക് നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജനുവരി 18ന് വിഷയത്തില്‍ വാദം കേള്‍ക്കും.പ്രതിഷേധിക്കാനുള്ള അവകാശം എല്ലായ്പ്പോഴും പൊതു ക്രമത്തിനും പൊതുതാല്പര്യത്തിനും വിധേയമാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തിന് ആഗോളതലത്തില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.അത്തരമൊരു റാലി ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനുവരി 26ലെ ട്രാക്ടര്‍ റാലി: കര്‍ഷക യൂണിയനുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
