അഗര്‍ത്തല: കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയേയും ഭാര്യാമാതാവിനേും വെട്ടിക്കൊലപ്പെടുത്തി. അവരുടെ ശരീരം വെട്ടിനുറുക്കി. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം . വിവരം അറിഞ്ഞെത്തെിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്ത്രീകളേയും അവര്‍ക്കുമുമ്പില്‍ അലറിക്കരയുന്ന കുട്ടികളേയുമാണ് കണ്ടത്.
ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ തൊട്ടടുത്തമുറിയില്‍ ബോധരഹിതനായി കണ്ടെത്തി. ഇയാള്‍ ത്രിപുര ഹപാനിയാ നിവാസിയാണ്. പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കോലപാതക കാരണം വ്യക്തമല്ല. ഇയാള്‍ക്ക് ബോധം വന്നശേഷം ചോദ്യം ചെയ്യുമെന്ന പോലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യയും കുട്ടികളും നാലുമാസമായി ഭാര്യാമാതാവിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും വേര്‍പിരിയലിന്റെ വക്കിലായിരുന്നു. ദാമ്പത്തിക പ്രശ്നങ്ങളാവാം കൊലപാതകത്തിലേക്ക നയിച്ചതെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം.

