കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുമെന്ന് കെ. മുരളീധരന് എം പി. ഭൂരിപക്ഷം എം. എല്‍. എമാര്‍ പിന്തുണയ്ക്കുന്ന ആജണ് മുഖ്യമന്ത്രിയാകുക.ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും കെ. മുരളീധരന് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വടകരയ്ക്ക് പുറത്ത് താന്‍ ഇറങ്ങില്ലെന്നും രളീധരൻ പറഞ്ഞു. അത്പാര്ട്ടിക്കുളളില് പരിഗണന കിട്ടാത്തത് കൊണ്ടല്ല .
എം പിയെന്ന ചുമതല നിര്‍വഹിക്കലാണ് പ്രധാനമായുള്ളത്.
ക്രിസ്ത്യന്‍ മത നേതാക്കളുമായി ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ ആശങ്ക പരിഹരിക്കണം. വെല്‍ഫയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചതെന്നും മുരളീധരന് പറഞ്ഞു.താഴെത്തട്ടില്‍ ഇപ്പോഴും പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് വീതം വയ്പ്പാണ് നടന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു.

