പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കൊടികെട്ടി ബി.ജെ.പി പ്രവര്‍ത്തകര്‍

പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ ബി.ജെ.പിയുടെ കൊടി കെട്ടി പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ നഗരസഭയില്‍ സ്റ്റാന്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കവേയായിരുന്നു സംഭവം.

ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബി.ജെ.പിയുടെ കൊടി കെട്ടിയത്. ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു.

ബി.ജെ.പി അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്നും ചെയര്‍പേഴ്‌സണ്‍ മറുപടി പറയണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു

സ്റ്റാറ്റിങ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. ഇതിന് പിന്നാല്‍ ആര്‍.എസ്.എസിന്റെ അജണ്ടയാണ്. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും അറിഞ്ഞുകൊണ്ടാണ് ഇത് നടന്നത്. നഗരസഭയ്ക്ക് മുകളില്‍ കൊടികെട്ടിയത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതും അറിഞ്ഞില്ലെന്ന് പറയുന്നു.

ചെയര്‍പേഴ്‌സണ്‍ മറുപടി പറയാതെ ഉപരോധ സമരം അവസാനിപ്പിക്കില്ല. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.

ഗാന്ധി പ്രതിമയില്‍ ബി.ജെ.പി കൊടി പുതപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും സംരക്ഷണ കവചമൊരുക്കി പ്രതിഷേധിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →