അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ്‌മെഷ്യനാണ് ബിജെപിയെന്ന് മമത

കൊല്‍ക്കത്ത: ബിജെപിയെ വാഷിങ് മെഷ്യനോട് ഉപമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഒരു വാഷിംഗ് മെഷീന്റെ ജോലി ചെയ്യുന്ന കക്ഷിയാണെന്നുമാണ് മമത പറഞ്ഞത്. പല പാര്‍ട്ടികളില്‍ നിന്നെത്തിയ അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുത്ത് മഹാന്‍മാരായും പുണ്യാത്മാക്കളായും അവതരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്ന ജോലിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നും അവര്‍ പരിഹസിച്ചു.അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →