ചെന്നൈ: നാല്‍പ്പതുകാരിയെ റെയില്‍വെ കരാര്‍ ജീവനക്കാര്‍ ബലാത്സംഗം ചെയ്തതായി പരാതി. തംബാരത്തെ യാര്‍ഡില്‍ വച്ചാണ് യുവതി രണ്ടു പേരുടെ ക്രൂരപീഡനത്തിന് ഇരയായത്. കരാര്‍ തൊഴിലാളികളായ കെ സുരേഷ്, അബ്ദുല്‍ അജീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ട്രെയിനിൽ പഴങ്ങൾ കച്ചവടം നടത്തുന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായത്.
9-1-2021 ശനിയാഴ്ച ചെന്നൈ ബീച്ച് – ചെങ്കല്‍പ്പട്ട് ട്രെയിനിലാണ് യുവതി കയറിയത്. പല്ലവാരം സ്റ്റേഷനിലാണ് ഇറങ്ങേണ്ടിയിരുന്നത്. മദ്യപിച്ചിരുന്ന യുവതി സ്റ്റേഷന്‍ എത്തിയത് അറിയാതെ ഉറങ്ങിപ്പോയി. തുടര്‍ന്ന് ട്രൈയിന്‍ സര്‍വീസ് അവസാനിപ്പിച്ച് ഷെഡില്‍ കയറ്റി. ഇവിടെ വച്ചാണ് യുവതിയെ പ്രതികൾ ബലാത്സംഗം ചെയ്തത്.പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.പിറ്റേ ദിവസം യുവതി പോലീസില്‍ പരാതി നൽകി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

