തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്. ഫോർട്ട് പോലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.

രണ്ട് പോലീസുകാരെയാണ് ​ഗൂണ്ടകൾ ആക്രമിച്ചത്. പോലീസ് ജീപ്പിന് നേരെ അക്രമികൾ വാഹനമോടിച്ചു കയറ്റി. വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്.

ആൽത്തറ വിനീഷ് കൊലപാതകം, രഞ്ജിത് കൊലപാതകം എന്നീ കേസുകളിലെ പ്രതികളാണ് ഇവർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →