ഒന്‍പത് വയസുളള വിദ്യാര്‍ത്ഥിനിയുടെ തല അറുത്ത് കൊന്ന് ശേഷം പട്ടികള്‍ക്ക് നല്‍കിയ സുക്കോവ കോവിഡ് ബാധിച്ച് മരിച്ചു

മോസ്‌ക്കോ: ഇരകളെ കൊന്ന വിഭവങ്ങള്‍ ഉണ്ടാക്കിയ റഷ്യയുടെ ഗ്രനി റിപ്പര്‍ എന്ന സോഫിയ സുക്കോവ കോവിഡ് ബാധിച്ച മരിച്ചു. മൂന്നുപേരെ കൊലപ്പെടുത്തിയതിന് സുക്കോവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുക്കോവ കൊലപ്പെടുത്തുന്നവരുടെ മാംസം കൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കി അയല്‍ക്കാരായ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു. ചെയ്തിരുന്നത്.

2005 ല്‍ ഒന്‍പത് വയസുളള ഒരു വിദ്യാര്‍ത്ഥിനിയുടെ തല അറുത്ത് കൊന്ന ശേഷം വീടിന് ചുറ്റുമുളള പട്ടികള്‍ക്ക് നല്‍കിയതായി അവര്‍ അന്വേഷണത്തില്‍ സമ്മതിച്ചിരുന്നു. പെണ്‍കുട്ടിയെ മൂന്നാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ അരുത്തുമാറ്റപ്പെട്ട തലയും ശരീരാവശിഷ്ടങ്ങള്‍ തെരുവ് നായ ഭക്ഷിക്കുന്നതും കണ്ടെത്തിയിരുന്നു.

കൊലക്കുറ്റം ചുത്തപ്പെട്ട് 14 വര്‍ഷങ്ങള്‍ക്കുശേഷം ഇവരുെ ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ഡിഎന്‍എ കണ്ടെത്തിയിരുന്നു. സുക്കോവ കൊല്ലുന്നവരുടെ മാംസം തെരുവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാകം ചെയ്ത് നല്‍കുമായിരുന്നു. എന്നാല്‍ എന്നും ഇറച്ചി പാകം ചെയ്ത് നല്‍കുന്നതില്‍ സംശയം ഉണ്ടായിരുന്നതായി അയല്‍വാസി പറഞ്ഞു. 2019 ല്‍ സുക്കോവ പിടിയിലാവുമ്പോള്‍ ഇവരുടെ ഫ്രിഡ്ജില്‍ നിന്ന് 52 കാരന്‍റെ ആന്തരീകാവയവങ്ങള്‍ പോലീസ് കണ്ടെത്തി. തന്നെ ഇയാള്‍ ബലാല്‍സംഗം ചെയ്തുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് സുക്കോവ പോലീസിനോട് പറഞ്ഞത്.

അറവ് ശാലയിലെ ജോലിക്കാരിയിയാരുന്ന സുക്കോവയുടെ കയ്യില്‍ എപ്പോഴും കോടാലി കാണുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ണില്‍ കാണുന്ന പൂച്ചകളെയെല്ലാം കൊന്നിരുന്ന സുക്കോവയുടെ ക്രൂരതക്കെതിരെ അയല്‍ക്കാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ വിചാരണ സമയത്ത് തനിക്കെതിരെയുളള കുറ്റാരോപണങ്ങള്‍ വായിച്ചപ്പോള്‍ ഉറക്കെ ചിരിക്കുകയായിരുന്നു സുക്കോവ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →