മാധ്യമം ആലപ്പുഴ ബ്യൂേറാ ചീഫ് വിആര്‍ രാജ്‌മോഹന് മാധ്യമ ശേഷ്ഠ അവാര്‍ഡ്

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ മാധ്യമ ശ്രേഷ്ഠ അവാര്‍ഡിന് മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ് വി ആര്‍ മോഹന്‍ അര്‍ഹനായി. വാസ്തുശില്‍പി ലാറി ബേക്കര്‍ രൂപ കല്‍പ്പന ചെയ്ത ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്റെ മുഖച്ഛായ മാറ്റാനുളള നീക്കം പുറത്തുകൊണ്ടുവന്ന വാര്‍ത്തയെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിര്‍മ്മാണ ചുമതല നിര്‍വഹിച്ച കോസ്റ്റ് ഫോര്‍ഡ് അധികൃതര്‍ ഇടപെട്ട് അശാസ്ത്രീയ നവീകരണം നിര്‍ത്തിയിരുന്നു.

സുവര്‍ണ്ണ മുദ്രാപുരസ്‌കാരം മന്ത്രി പി തിലോത്തമന്‍ ,സംഗീതരത്‌ന പുരസ്‌കാരം പണ്ഡിറ്റ് രമേഷ് നാരായണന്‍, കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ഗോഗുലം ഗോപാലന്‍ എന്നിവര്‍ക്ക് നല്‍കുമെന്നും കലാനിധി ചെയര്‍പേഴ്‌സന്‍ ഗീതാ രാജേന്ദ്രന്‍, പ്രൊഫസര്‍ ആയിലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിനിമാ എവര്‍ഗ്രീന്‍ പുരസ്‌കാരം പിവി ഗംഗാധരന്‍, മാധ്യമ രംഗത്തെ സമഗ്ര സംഭാവന പുരസ്‌കാരം മനോരമ ന്യൂസിലെ ജോണിലൂക്കോസ്, കലാപ്രതിഭ ആദര്‍ശ് പി. ഹരീഷ്, കലാതിലകം നിരഞ്ജന എസ് നായര്‍, കര്‍മ്മശ്രേഷ്ഠാപുരസ്‌കാരം കെഎസ്ബിസി മാനേജിംഗ് ഡയറക്ടര്‍ പി.സ്പര്‍ജന്‍ കുമാര്‍ ,ആര്‍ ദിലീപ് കുമാര്‍, (മികച്ച സാമൂഹ്യ സംരംഭകന്‍) എന്നിവര്‍ക്ക് സമ്മാനിക്കും. പ്രഭാവര്‍മ്മ,ഫ്രൊഫസര്‍ ആയിലം ഉണ്ണികൃഷ്ണന്‍, ഡോ.എംആര്‍ തമ്പാന്‍ ചേര്‍ത്തല ഡോ. ഗോവിന്ദന്‍കുട്ടി,എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

പെരുമ്പാവൂര്‍ വളളാട്ടുതറ വീട്ടില്‍ റിട്ട. സെില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ പരേതനായ കെ.രാജന്റെയും റിട്ട.അദ്ധ്യാപിക പരേതയായ എ കമലത്തിന്റെയും മകനാണ് രാജ്‌മോഹന്‍. ഭാര്യ വി.സിനി (അസിസ്റ്റന്റ് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍ കെഎസ്ഇബി) മകന്‍ ഗൗതമന്‍ രാജന്‍(ആര്‍ക്കിടെക്ട്). പുരസ്‌കാരങ്ങള്‍ ജനുവരി 14ന് ആറ്റുകാല്‍ ചൈതന്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Share
അഭിപ്രായം എഴുതാം