50കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: മുഖ്യപ്രതിയായ പൂജാരി അറസ്റ്റില്‍

ലഖ്നൗ: ക്ഷേത്രത്തില്‍ പോയ 50കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര പൂജാരി മഹാന്ത് സത്യനാരായണനെയാണ് ഉഗാതി പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ഒരു ഭക്തന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ ഗ്രാമവാസികള്‍ കണ്ടെത്തി പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ട് ശിഷ്യന്മാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ദര്‍ശനത്തിന് എത്തിയ 50കാരിയെ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് ശിഷ്യന്മാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതമായി പരിക്കേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
അങ്കണവാടി വര്‍ക്കറായ 50 വയസുള്ള സ്ത്രീ വൈകീട്ട് ആറോടെ സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പോയപ്പോഴാണ് ഞായറാഴ്ച ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തില്‍ പോയ സ്ത്രീ മണിക്കൂറുകള്‍ കഴിഞ്ഞും തിരിച്ചു വരാഞ്ഞതോടെ ബന്ധുക്കള്‍ സഹായംതേടി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് അവരെ തിരിച്ചയ്ക്കുകയാണ് ചെയ്തത്. രാത്രി 11.30 ഓടെ മൂന്നുപേര്‍ സ്ത്രീയുടെ മൃതദേഹം അവരുടെ വീടിനടുത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു. ക്ഷേത്രത്തിലെ പുരോഹിതന്‍ ബാബ സത്യനാരായണ്‍, പുരോഹിതന്റെ ശിഷ്യനായ വേദ്റാം, ഡ്രൈവര്‍ ജസ്പാല്‍ എന്നിവരാണ് മൃതദേഹം ഉപേക്ഷിച്ചു കടന്നതെന്നാണ് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →