തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടിട്ടും ഇറങ്ങാതെ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍.
ബജറ്റ് സമ്മേളനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു.
പി.സി ജോര്‍ജും വിമര്‍ശനം രേഖപ്പെടുത്തി സഭ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ ബി.ജെ.പിയുടെ എം.എല്‍.എ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കാത്തത് ചര്‍ച്ചയാകുന്നത്.
ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം പുറത്ത് നിന്ന് പ്രതിഷേധിക്കുകയാണ്. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.
നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഒ.രാജഗോപാല്‍ അനുകൂലിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.

