കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാന്‍ ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്: 15 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുമെന്ന് ദക്ഷിണാഫ്രിക്ക.ഓക്സ്ഫഡ് സര്‍വകലാശാലയും ബഹുരാഷ്ട്ര മരുന്നുകമ്പനി ആസ്ട്രാസെനെക്കയും വികസിപ്പിച്ച കോവിഷീല്‍ഡ് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് (എസ്ഐഐ) ഉല്‍പ്പാദിപ്പിക്കുന്നത്. അഞ്ച് കോടി ഡോസുകള്‍ ഇതിനോടകം ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് വാക്‌സിന്‍ വാങ്ങുന്നതെന്ന് ആരോഗ്യമന്ത്രി സ്വെലിനി മഖൈസ് വ്യക്തമാക്കി. ആദ്യ ഘട്ടമായി ഈ മാസം 10 ലക്ഷം ഡോസ് വാക്‌സിനും ഫെബ്രുവരിയോടെ അഞ്ച് ലക്ഷം ഡോസ് വാക്‌സിനും വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ടാണ് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പ് വാക്‌സിന്‍ വാങ്ങുന്നത്. സ്വകാര്യവിപണിയില്‍ ഡോസിന് 600-700 രൂപയാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുണാവാല പറഞ്ഞിരുന്നു. രണ്ടുമുതല്‍ എട്ട് ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് വാക്സിന്റെ സവിശേഷത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →