എൺപതുകളിലെ നിറവിലെ താരറാണിമാർ,.. സംഗമം കൊച്ചിയിൽ

കൊച്ചി : എണ്‍പതുകളുടെ നിറവിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരറാണിമാർ വീണ്ടും കൊച്ചിയിൽ ഒത്തുചേർന്നു. വനിതാ മാഗസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനായി ഒത്തുചേർന്ന താരസുന്ദരിമാരുടെ ചിത്രങ്ങൾ മാഗസിന്റെ ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വിധുബാല, സീമ, അംബിക, പൂര്‍ണിമ, ഭാഗ്യരാജ്, മേനക, ശാന്തികൃഷ്ണ, ജലജ, നദിയ മൊയ്തു എന്നിവരെയെല്ലാം ചിത്രത്തില്‍ കാണാവുന്നതാണ്. തികച്ചും അപ്രതീക്ഷിതമായി നടന്ന കൂടിച്ചേരല്‍ താരങ്ങളെല്ലാം ആസ്വദിക്കുകയായിരുന്നു. എല്ലാ ലെജന്റ് താരങ്ങളെയും ഒന്നിച്ച്‌ ഒരു ഫ്രേമില്‍ ലഭിച്ചത് വലിയ അനുഗ്രഹമാണെന്ന് ശ്യാം ബാബു ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

താരങ്ങളുടെ ആരാധകരെല്ലാം ശ്യാം ബാബുവിന്റ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →