ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് നടക്കുന്ന ബജറ്റ് സമ്മേളനം ഏപ്രില്‍ 8ന് സമ്മേളനം അവസാനിക്കും. കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ജനുവരി 29, വെള്ളിയാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിസംബോധന ചെയ്യും.പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബജറ്റ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 29നു തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 8ന് തുടങ്ങി ഏപ്രില്‍ 8ന് അവസാനിക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
