പാക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം: മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കി

വാഷിംഗ്ടണ്‍: മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസാക്കി. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യസത്തിനായുള്ള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വിപുലീകരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് മലാല യൂസഫ്സായ് സ്‌കോളര്‍ഷിപ്പ് ആക്ട്.

2020 മാര്‍ച്ചില്‍ ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ അമേരിക്കന്‍ സെനറ്റ് ജനുവരി ഒന്നിന് ശബ്ദ വോട്ടിലൂടെയാണ് പാസാക്കിയത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്ല്യത്തില്‍ വരും. 2010 മുതല്‍ 6000 സ്‌കോളര്‍ഷിപ്പുകളാണ് അമേരിക്ക പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തിനായി നല്‍കിവരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →