കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് കെ. അയ്യപ്പന് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്.
4 – 1 – 2020 തിങ്കളാഴ്ച കസ്റ്റംസ് കെ. അയ്യപ്പനെ ഫോണില്‍ വിളിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ല അതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നാണ് അയ്യപ്പന്റെ വിശദീകരണം.

