റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിവേഗം പടരും: ഡിസീസ് എക്‌സിനെതിരേ മുന്നറിയിപ്പു മായി ആരോഗ്യ വിദഗ്ധര്‍

January 5, 2021 - 12:27 pm

ന്യൂഡല്‍ഹി: അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന ഡിസീസ് എക്‌സിനെതിരേ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തിയിരിക്കുന്നത്. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ നിരീക്ഷണത്തിലാണ്. ജന്തുക്കളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടര്‍ന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *