സിഡ്നി: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് . സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് .
രോഹിത് ശർമ്മ അടക്കമുള്ള മൂന്ന് താരങ്ങൾ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട് . കൊവിഡ് പശ്ചാത്തലത്തിൽ രോഹിത് ശർമ്മ , ശുഭ്മൻ ഗിൽ , റിഷഭ് പന്ത് , നവദീപ് സെയ്നി ശ്രേയാസ് അയ്യർ എന്നീ ഇന്ത്യൻ താരങ്ങൾ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു .

