ഹൈദരാബാദ്: മലയാളത്തിൽ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ തെലുങ്ക് റിമേക്ക് ചിരഞ്ജീവിയെ നായകനാക്കി കൊണ്ട് ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും.
പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളിഗോപി ആയിരുന്നു.തുടർന്ന് ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് അവകാശം ചിരഞ്ജീവി വാങ്ങുകയായിരുന്നു. 20ന് ചിത്രീകരണം ആരംഭിക്കുമ്പോൾ മുഴുവൻ അണിയറപ്രവർത്തകരുടെയും കൊവിഡ് ടെസ്റ്റ് എടുക്കും.

